യുഎഇയിലെ ചിലയിടങ്ങളിൽ ഇടവിട്ടുള്ള മഴക്ക് സാധ്യത
അബൂദബിയിലും ദുബൈയിലും കുറഞ്ഞ താപനില 21ºC
Update: 2026-04-10 11:55 GMT
അബൂദബി: യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഭാഗികമായോ പൂർണമായോ മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
അതേസമയം, ദുബൈയിലും അബൂദബിയിലും ഉയർന്ന താപനില യഥാക്രമം 31 ഡിഗ്രി സെൽഷ്യസും 32 ഡിഗ്രി സെൽഷ്യസും വരെ ആയേക്കും. കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസ് വരെയും ആയേക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്.