ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത: യുഎഇ കാലാവസ്ഥാ കേന്ദ്രം
പരമാവധി താപനില 35ºC വരെ
Update: 2026-04-11 11:37 GMT
അബൂദബി: ശനിയാഴ്ച (ഏപ്രിൽ 11) രാജ്യത്തിന്റെ ചിലയിടങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM). അന്തരീക്ഷം ഭാഗികമായോ പൂർണമായോ മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, രാജ്യത്തെ താപനില താരതമ്യേന ചൂടുള്ളതായി തുടരും, പരമാവധി താപനില 35ºC വരെ എത്തും. ദുബൈയിൽ കുറഞ്ഞ താപനില ഏകദേശം 23ºC വരെയും ഉയർന്ന താപനില 31ºC വരെയും ആയേക്കും. അതേസമയം അബൂദബിയിൽ കുറഞ്ഞത് 22ºC യും ഉയർന്ന താപനില 30ºC വരെയും പ്രതീക്ഷിക്കാം.