അ‍ൽ ഐനിൽ 'അൽ ശബഹത്ത്' പാർക്ക് തുറന്നു

അൽ സറൂജ് മേഖലയിലാണ് പാർക്ക്

Update: 2026-04-11 08:45 GMT

ദുബൈ: അൽ സറൂജ് മേഖലയിൽ 'അൽ ശബഹത്ത്' പാർക്ക് തുറന്ന് അൽ ഐൻ സിറ്റി മുനിസിപ്പാലിറ്റി. പ്രദേശവാസികൾക്കായി സജ്ജമാക്കുന്ന ആദ്യത്തെ പൊതു പാർക്കാണിത്. നേരത്തെ ഉണ്ടായിരുന്ന ചെറിയ സ്ഥലത്തെ മൾട്ടി-ആക്റ്റിവിറ്റി സംവിധാനത്തോടുകൂടിയുള്ള ഇടമാക്കി മാറ്റുകയായിരുന്നു. 8,550 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

180 മീറ്റർ നീളമുള്ള നടപ്പാതയും, എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വ്യായാമ കേന്ദ്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരെയും ഉൾകൊള്ളുന്ന തരത്തിലാണ് പാർക്ക് രൂപകൽപന ചെയ്തിരിക്കുന്നത്. പാർക്കിന്റെ 3,220 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 210 മരങ്ങളും ആയിരക്കണക്കിന് ചെടികളും പൂക്കളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News