മണിക്കൂറിന് 2 ദിർഹം; അബൂദബി മുസഫയിൽ കൂടുതൽ പെയ്ഡ് പാർക്കിങ് കേന്ദ്രങ്ങൾ

ഏപ്രിൽ 20 മുതൽ കേന്ദ്രങ്ങൾ സജീവമാകും

Update: 2026-04-13 14:12 GMT
Editor : Mufeeda | By : Web Desk

അബൂദബി: അബൂദബിയിലെ പ്രധാന വ്യവസായ മേഖലയായ മുസഫയിലെ‌‌‌ ​ഗതാ​ഗത പ്രശ്നങ്ങൾക്ക് പരിഹാരമായി കൂടുതൽ പെയ്ഡ് പാർക്കിങ് കേന്ദ്രങ്ങൾ. മുസഫയിലെ വിവിധ സെക്ടറുകളിലായി പുതുതായി 10,010 പാർക്കിങ് ഇടങ്ങൾ കൂടി പെയ്ഡ് പാർക്കിങ് പരിധിയിൽ കൊണ്ടുവന്നു. ഏപ്രിൽ 20 ശനിയാഴ്ച മുതൽ ഇവ സജീവമാകും. മണിക്കൂറിന് 2 ദിർഹം വീതമാകും നിരക്ക്. ജനുവരിയിൽ ആരംഭിച്ച വിപുലീകരണ പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മുസഫയിലെ M7, M8, M9, M14, M15 എന്നീ സെക്ടറുകളിലാണ് പുതിയ പാർക്കിങ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

ദർബ്, താം ആപ്പുകൾ വഴിയോ, എസ്.എം.എസ് വഴിയോ, പാർക്കിങ് സ്ഥലങ്ങളിലെ മെഷീനുകൾ വഴിയോ ഫീസടയ്ക്കാനാകും. തിരക്കേറിയ മുസഫ മേഖലയിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ഒഴിവാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും പുതിയ പദ്ധതി സഹായിക്കും. വ്യവസായ മേഖലയിലെ വാണിജ്യ പ്രവർത്തനങ്ങൾ സുഗമമാക്കാനും സന്ദർശകർക്കും ജീവനക്കാർക്കും എളുപ്പത്തിൽ പാർക്കിങ് ലഭ്യമാക്കാനും ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News