അബൂദബി സാ​യി​ദ്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വികസിപ്പിക്കു​ന്നു

രണ്ടു വർഷത്തിനകം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും

Update: 2025-10-31 10:15 GMT
Editor : razinabdulazeez | By : Web Desk

ദുബൈ: യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അബൂദബി സാ​യി​ദ്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വികസിപ്പിക്കാൻ ഒരുങ്ങുന്നു. രണ്ടു വർഷത്തിനകം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അ​ബൂ​ദ​ബി എ​യ​ർ​പോ​ർ​ട്​​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റും ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വു​മാ​യ എ​ലീ​ന സോ​ർ​ലി​നി പ​റ​ഞ്ഞു. നിലവിൽ 4.5 കോ​ടി യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേഷിയുള്ള ‘ടെ​ർ​മി​ന​ൽ എ’ 6.5 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലേക്ക് വികസിപ്പിക്കും. വി​മാ​ന​ത്താ​വ​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്തി​ഹാ​ദ്​ എ​യ​ർ​വേ​യ്സും സൗകര്യങ്ങൾ വിപുലീകരിക്കാൻ ലക്ഷ്യമിടുന്നുണ്ട്.

Advertising
Advertising

അതേസമയം, ക്യൂ ​സ​മ​യം കു​റ​ക്കു​ന്ന​തി​നാ​യി ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്കാ​രു​ടെ ബ​യോ​മെ​ട്രി​ക്സ് ഡാ​റ്റ ശേ​ഖ​രി​ക്കു​മെന്നും എയർപോർട്ട് പ്രവർത്തനങ്ങളുടെ കാ​ര്യ​ക്ഷ​മ​ത വർധിപ്പിക്കുന്നതിന് നി​ർ​മി​ത​ബു​ദ്ധി ഉ​പ​യോ​ഗി​ക്കു​മെ​ന്നും എ​ലീ​ന സോ​ർ​ലി​നി വ്യക്തമാക്കി. 2032ഓ​ടെ പു​തി​യ വി​പു​ലീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ അബൂദബി എയർപോർട്സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സാ​യി​ദ്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ പു​റ​മെ, അ​ബൂ​ദ​ബി എ​യ​ർ​പോ​ട്​​സി​ന്​ കീ​ഴി​ൽ അ​ൽ​ഐ​ൻ വി​മാ​ന​ത്താ​വ​ളം, അ​ൽ ബ​തീ​ൻ എ​ക്സി​ക്യൂ​ട്ടി​വ്​ വി​മാ​ന​ത്താ​വ​ളം, ഡെ​ൽ​മ ദ്വീ​പ്​ വി​മാ​ന​ത്താ​വ​ളം, സ​ർ ബ​നീ​യാ​സ് ദ്വീപ്​ വി​മാ​ന​ത്താ​വ​ളം എ​ന്നി​വ​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News