ഇറാൻ ആക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് യു.എ.ഇ പ്രസിഡന്റ്
ഇന്ത്യൻ,പാക്, സുഡാൻ, ഇറാനി പ്രവാസികളെയും യുഎഇ സ്വദേശിയെയും സന്ദർശിച്ചു
Update: 2026-03-07 03:18 GMT
ദുബൈ: ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്. പരിക്കേറ്റ ഇന്ത്യൻ പ്രവാസിയടക്കമുള്ളവരെ അദ്ദേഹം നേരിട്ടെത്തി ആശ്വസിപ്പിച്ചു. നിലവിൽ ആശുപത്രിയിൽ തുടരുന്ന പാക്, സുഡാൻ, ഇറാൻ, യു.എ.ഇ സ്വദേശികളെയും കണ്ടു.
ആരോഗ്യം വീണ്ടെടുത്ത് എത്രയും വേഗം കുടുംബാംഗങ്ങളുടെ അരികിലെത്താൻ കഴിയട്ടെ എന്ന് പ്രസിഡന്റ് ആശംസിച്ചു. യുഎഇ സമൂഹത്തിന്റെ ഐക്യദാർഢ്യത്തിന്റെ കരുത്ത് തിരിച്ചറിയുന്ന സമയമാണിതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ആഭ്യന്തരമന്ത്രി ശൈഖ് സെയ്ഫ് ബിൻ സായിദും പ്രസിഡന്റിന് ഒപ്പം ആശുപത്രിയിലെത്തിയിരുന്നു. നിസാര പരിക്കേറ്റ പലരും ആശുപത്രി വിട്ടതായും അധികൃതർ പറഞ്ഞു.