പശ്ചിമേഷ്യയിലെ സംഘര്‍ഷം: ഗള്‍ഫിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സിബിഎസ്‍ഇ അറിയിച്ചു

Update: 2026-03-03 08:16 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തിൽ  മാര്‍ച്ച് അഞ്ച്,ആറ് തീയതികളില്‍ നടത്താനിരുന്ന ഗൾഫിലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ മാറ്റി വെച്ചു. ബഹ്റൈന്‍, ഇറാന്‍, കുവൈത്ത് , ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സിബിഎസ്‍ഇ അറിയിച്ചു. ഇന്ന് നടത്താനിരുന്ന പരീക്ഷ സിബിഎസ്ഇ നേരത്തെ മാറ്റിയിരുന്നു. ഏഴാം തീയതിയിലെ പരീക്ഷയില്‍ തീരുമാനം അടുത്ത ദിവസമുണ്ടാകും.   

അതേസമയം, ഗൾഫ് മേഖലയിൽ പരീക്ഷ എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന് ആരംഭിക്കുന്നത് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. 5,6,7 തിയതികളിലെ ഹയര്‍സെക്കൻഡറി പരീക്ഷകളും മാറ്റിവച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് കുഞ്ഞുങ്ങൾക്കൊപ്പമാണെന്നും പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News