സുരക്ഷ ഉറപ്പാക്കണം; പ്രവിശ്യാ‌ ​ഗവർണർമാർക്ക് നിർ‌ദേശവുമായി സൗദി ആഭ്യന്തര മന്ത്രി

കുടുങ്ങിക്കിടക്കുന്ന മറ്റ് ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക് ആവശ്യമായ സഹായങ്ങളും താമസസൗകര്യങ്ങളും നൽകും

Update: 2026-03-03 06:44 GMT

റിയാദ്: പ്രവിശ്യാ‌ ​ഗവർണർമാർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന നിർദേശവുമായി സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ്. പ്രവിശ്യാ‌ ​ഗവർണർമാരുടെ വാർഷിക യോ​ഗത്തിലാ‌ണ് നിർദേശം. രാജ്യത്തെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും കാര്യങ്ങൾ സുഗമമാക്കുന്നതിനുമുള്ള ഭരണകൂടത്തിന്റെ നിർദേശങ്ങൾ യോ​ഗത്തിൽ ചർച്ച ചെയ്തു.

വിമാനത്താവളങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്ന മറ്റ് ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക് ആവശ്യമായ സഹായങ്ങളും താമസസൗകര്യങ്ങളും നൽകുന്നതിനെ യോഗം അഭിനന്ദിച്ചു. റമദാൻ മാസത്തിൽ തീർഥാടകർക്ക് നൽകുന്ന മികച്ച സേവനങ്ങൾക്ക് സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ​ഗവർണർമാർ നന്ദി അറിയിച്ചു. 

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News