ഡബ്ല്യു.എം.സി അൽ ഖോബാർ ഘടകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു
പത്താം ക്ലാസ്സും ,പന്ത്രണ്ടാം ക്ലാസ്സും കഴിഞ്ഞ കുട്ടികളെ അവാർഡുകൾ നൽകി ആദരിച്ചു
ദമ്മാം: വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ ഘടകം ഇഫ്താർ സംഗമവും,എജ്യു അവാർഡും സംഘടിപ്പിച്ചു . ചടങ്ങിൽ പത്താം ക്ലാസ്സും ,പന്ത്രണ്ടാം ക്ലാസ്സും കഴിഞ്ഞ കുട്ടികളെ വിദ്യാഭ്യാസ അവാർഡുകൾ നൽകി കൂട്ടായ്മ ആദരിച്ചു . ജനറൽ സെക്രട്ടറി അഷ്‌റഫ് ആലുവ സ്വാഗതം ആശംസിച്ച പരിപാടിക്ക് പ്രസിഡന്റ് ഷമീം കാട്ടാക്കട അധ്യക്ഷത വഹിച്ചു.
ചെയർമാൻ ഗുലാം ഹമീദ് ഫൈസൽ, മുരളി ഊട്ടുകളം നായർ, വിമൻസ് കൗൺസിൽ ട്രഷറര്‍ ജമീലാ ഗുലാം എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് ആരിഫ് ഹനീഫ് സ്കോളർഷിപ്പ് റോഡ് മാപ് ഫോർ സി.ബി .എസ് .സി സ്റ്റുഡന്റസ് എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞ വിദ്യാർത്ഥികളായ അദ്വൈത് മേലേവീട്ടിൽ, ഫർഹാൻ മുഹമ്മദ് സുധീർ, ഫർഹത്ത് ഗുലാം ഹമീദ്, മിൻഹാ ഫാത്തിമ, നസ്രീൻ നവാസ്, നസ്‌മിൻ അയ്ഷ, പൃഥ്‌വി വരുണ്‍, പത്താം ക്ലാസ്സ് കഴിഞ്ഞ അനസാ സന്തോഷ്, ഹന സെയ്ദാ അജീം, ഇസ്സ മാൻവ, രുദ്ര രഞ്ജു, തന്മയ മേനോൻ എന്നിവരെ എജ്യു അവാർഡ് നൽകി ആദരിച്ചു. മൂസക്കോയ പുതുതായി ചേർന്ന കുടുംബങ്ങൾക്ക് സത്യവാചകം ചെല്ലിക്കൊടുത്തു. ടോസ്റ്റ്മാസ്റ്റർ ക്ലബ് പ്രസിഡന്റ് ഭാവനാ ദിനേശ്, ശ്രീലക്ഷ്മി മുരളി എന്നിവര്‍ അവതാരകരായി. ഷീജാ അജീം നന്ദി രേഖപ്പെടുത്തി