ഒമാനിലെ ദുഖം തുറമുഖത്തിനെതിരായ ആക്രമണം; അപലപിച്ച് സൗദി അറേബ്യ
ആക്രമണത്തിൽ ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റിരുന്നു
Update: 2026-03-01 11:38 GMT
മസ്കത്ത്: ഒമാനിലെ ദുഖം തുറമുഖത്തിനെതിരായ ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ. തന്ത്രപ്രധാനമായ തുറമുഖത്തിന് നേരെയുണ്ടായ ആക്രമണം മേഖലയുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഒമാന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാൻ സുൽത്താനേറ്റ് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും രാജ്യം പൂർണ പിന്തുണ നൽകുന്നതായും മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ ആക്രമണത്തിൽ ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സൈനിക നീക്കങ്ങളുടെ തുടർച്ചയായാണ് ആക്രമണം.