സൗദി ബോക്‌സ് ഓഫീസിൽ ഉണർവ്; പ്രാദേശിക സിനിമകളിൽ ഇരട്ടി വരുമാനം

12 കോടിയിലധികം റിയാൽ തീയ്യേറ്ററുകളിൽ നിന്ന് കളക്ട് ചെയ്തു

Update: 2026-02-28 15:11 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: സൗദി ബോക്‌സ് ഓഫീസിൽ പ്രാദേശിക സിനിമകളിലൂടെയുള്ള വരുമാനത്തിൽ വർധനവ്. കഴിഞ്ഞ വർഷം മാത്രം ഇരുപത്തി എട്ട് ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. 12 കോടിയിലധികം റിയാലാണ് തീയ്യറ്ററുകളിൽ നിന്ന് കളക്ട് ചെയ്തത്. സൗദി ഫിലിം കമ്മീഷന്റേതാണ് കണക്ക്

അൽ സർഫ, ഷബാബ് അൽ ബോംബ് 2, ഹോബൽ തുടങ്ങിയ ചിത്രങ്ങളാണ് ബോക്‌സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കിയത്. സൗദി ഫിലിം കമ്മീഷന്റേതാണ് കണക്ക്. 2024 നെ അപേക്ഷിച്ച് ഇരട്ടിയിലധികം വർധനവാണ് വരുമാനത്തിൽ. റിയൽ ലൈഫ് സ്റ്റോറികളും നാടൻ പശ്ചാത്തലത്തിലുള്ള സിനിമകളും കൂടുതൽ ആളുകളെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്നുണ്ടെന്നും, സൗദി സിനിമകൾക്ക് സർക്കാർ നൽകുന്ന പ്രത്യേക ടാക്‌സ് ഇളവുകളും പുതിയ ഫിലിം പോളിസികളും നേട്ടത്തിന് കരണമായിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വർഷം രാജ്യത്ത് പ്രദർശിപ്പിച്ച ആകെ സിനിമകളിൽ വെറും 2 ശതമാനം മാത്രമായിരുന്നു സൗദി ചിത്രങ്ങൾ. വരുമാനത്തിന്റെ 13 ശതമാനത്തിലധികമാണ് ഇത്തരം സിനിമകൾ കളക്റ്റ് ചെയ്തത്. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News