അതിഥികൾ മറന്നുവെച്ച സാധനങ്ങൾ ഇനി 30 ദിവസം ഹോട്ടലുകൾ സൂക്ഷിക്കണം; സൗദിയിൽ പുതിയ നിയമം

ഹോട്ടലുകളും റിസോർട്ടുകളും ഉൾപ്പെടെയുള്ള എല്ലാ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്.

Update: 2026-02-27 12:38 GMT
Editor : Thameem CP | By : Web Desk

റിയാദ്: സൗദിയിലെ ടൂറിസം മേഖലയിലെ സേവന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി, അതിഥികൾ താമസസ്ഥലങ്ങളിൽ മറന്നുവെക്കുന്ന സാധനങ്ങൾ കണ്ടെത്തിയാൽ അത് ഉടൻ തന്നെ അവരെ അറിയിക്കണമെന്നും 30 ദിവസം വരെ സുരക്ഷിതമായി സൂക്ഷിക്കണമെന്നും മന്ത്രാലയം ഉത്തരവിട്ടു. ഹോട്ടലുകളും റിസോർട്ടുകളും ഉൾപ്പെടെയുള്ള എല്ലാ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. അതിഥികൾ പോയിക്കഴിഞ്ഞാൽ ലഭിക്കുന്ന സാധനങ്ങളുടെ ഉത്തരവാദിത്തം ഇനി മുതൽ സ്ഥാപനങ്ങൾക്കായിരിക്കും. സാധനം ലഭിച്ചാലുടൻ അതിഥിയെ ഫോണിലോ മറ്റ് മാർഗങ്ങളിലൂടെയോ ബന്ധപ്പെടുകയും നിശ്ചിത കാലയളവ് വരെ അത് കൈമാറാതെ സൂക്ഷിക്കുകയും വേണം.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News