ഗ്രീൻവിസ, റിമോട്ട് വർക്ക് വിസ എന്നിവക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി

യു.എ.ഇയുടെ വിസാ നിയമങ്ങളിൽ സമഗ്ര പരിഷ്‌കരണത്തിനാണ് അധികൃതർ രൂപം നൽകിയിരിക്കുന്നത്

Update: 2022-09-05 18:44 GMT

ദുബൈ; അഞ്ചുവർഷം കാലാവധിയുള്ള ഗ്രീൻവിസ, ഒരുവർഷത്തെ റിമോട്ട് വർക്ക് വിസ എന്നിവക്ക് ഇന്നു മുതൽ ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങി. യു.എ.ഇയുടെ വിസാ നിയമങ്ങളിൽ സമഗ്ര പരിഷ്‌കരണത്തിനാണ് അധികൃതർ രൂപം നൽകിയിരിക്കുന്നത്. ഗോൾഡൻ വിസയുടെ കാര്യത്തിലും കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

സ്‌പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവർഷം വരെ ജോലി ചെയ്യാനും യു.എ.ഇയിൽ താമസിക്കാനും അനുമതി നൽകുന്നതാണ് ഗ്രീൻവിസ. സ്വയം തൊഴിൽ, ഫ്രീലാൻസ് ജോലികൾ, വിദ്ഗധതൊഴിലാളികൾ എന്നിവർക്കാണ് പ്രധാനമായും അഞ്ച് വർഷത്തെ ഗ്രീൻവിസ നൽകുക. ദുബൈയിൽ താമസിച്ച് മറ്റു രാജ്യത്തെ തൊഴിൽ ചെയ്യാനാണ് ഒരു വർഷത്തെ റിമോട്ട് വർക്ക് വിസ.

Advertising
Advertising

Full View

ഗ്രീൻവിസ ലഭിക്കാൻ വിദഗ്ധ തൊഴിലാളികൾക്ക് കുറഞ്ഞത് ബിരുദം വേണം. മാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളവും. സ്വയം തൊഴിലിന് വിസയെടുക്കാൻ തൊഴിൽമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി നേടണം, ഡിഗ്രിയോ ഡിപ്ലോമയോ വേണം, മുൻവർഷം കുറഞ്ഞത് 3,60,000 ദിർഹം വരുമാനമുണ്ടാക്കിയിരിക്കണം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News