ബലിപെരുന്നാളവധിക്കിടയില്‍ വിസാ കാലാവധി തീര്‍ന്നാല്‍ 'പണികിട്ടും'

Update: 2022-07-01 09:36 GMT
Advertising

യു.എ.ഇയില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് ദീര്‍ഘമായ അവധി ദിവസങ്ങളാണ് വരാനിരിക്കുന്നത്. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ജൂലൈ 8 വെള്ളിയാഴ്ച മുതല്‍ ജൂലൈ 11 തിങ്കളാഴ്ച വരെ പെരുന്നാള്‍ അവധിയായിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് ഇന്നലെ അറിയിച്ചിരുന്നു.

സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. അവധി കഴിഞ്ഞ് ജൂലൈ 12ന് ചൊവ്വാഴ്ചയാണ് ഓഫീസുകളും സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളും തുറക്കുക.

ഈ സാഹചര്യത്തില്‍ ഈ അവധിദിവസങ്ങള്‍ക്കിടയില്‍ വിസിറ്റ് വിസാ കാലാവധി അവസാനിക്കുന്നവരെല്ലാം നേരത്തെ തന്നെ അവ പുതുക്കുന്നതായിരിക്കും ഉത്തമം. അതിനു സാധിച്ചില്ലെങ്കില്‍ അവധി ദിവസങ്ങളില്‍ വിസ പുതുക്കാന്‍ സാധിക്കാതെ വരികയും വൈകുന്ന ഓരോ ദിവസത്തിനും വലിയ തുക പിഴയടയ്‌ക്കേണ്ടിയും വരും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News