മികച്ച വാർത്താ ഏജൻസി; സൗദി പ്രസ് ഏജൻസിക്ക് രണ്ട് അവാർഡുകൾ
മികച്ച റിപ്പോർട്ട് അവാർഡ് ഖത്തർ ന്യൂസ് ഏജൻസിക്ക്
Update: 2023-11-18 03:02 GMT
അബൂദബിയിൽ നടന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിൽ അറബ് രാജ്യങ്ങളിലെ മികച്ച വാർത്താ ഏജൻസികൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച റിപ്പോർട്ടിനുള്ള അവാർഡ് ഖത്തർ ന്യൂസ് എജൻസി സ്വന്തമാക്കി.
മികച്ച ഫോട്ടോഗ്രഫി പുരസ്കാരം ബഹ്റൈൻ ന്യൂസ് എജൻസിക്കാണ്. സൗദി വാർത്താ എജൻസിയായ എസ് പി എ രണ്ട് പുരസ്കാരങ്ങൾ നേടി. ഓവറോൾ മികവിനുള്ള അവാർഡും, മികച്ച് ജേണലിസ്റ്റ് റിപ്പോർട്ടിനുമുള്ള അവാർഡാമ് സൗദി പ്രസ് എജൻസി സ്വന്തമാക്കിയത്.
ഫെഡറേഷൻ ഓഫ് അറബ് ന്യൂസ് ഏജൻസീസാണ് അവാർഡ് ഏർപ്പെടുത്തിയത്.