ദുബൈയിൽ തിരുവനന്തപുരം സ്വദേശിയെ കാണാനില്ലെന്ന് പരാതി

നെല്ലിമുക്ക് സ്വദേശി ജിതിനെയാണ് കഴിഞ്ഞ ഏപ്രിൽ എട്ട് മുതൽ കാണാതായത്

Update: 2024-05-22 19:46 GMT
Advertising

ദുബൈ: തിരുവനന്തപുരം സ്വദേശിയെ 40 ദിവസത്തിലേറെയായി ദുബൈയിൽ കാണാനില്ലെന്ന് പരാതി. നെല്ലിമുക്ക് സ്വദേശി ജിതിനെയാണ് കഴിഞ്ഞ ഏപ്രിൽ എട്ട് മുതൽ കാണാതായത്. മകനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നാട്ടിൽ നിന്ന് അധികൃതർക്ക് പരാതി നൽകി.

2018 മുതൽ ദുബൈയിലെ ഒരു ആംബുലൻസ് സർവീസ് കമ്പനിയിൽ ഇ.എൻ.ടി വിഭാഗം ജീവനക്കാരനായിരുന്നു ജിതിൻ. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട ഇദ്ദേഹം തൊഴിലന്വേഷണത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ജോലിയില്ലാത്തതിനാൽ ഈവർഷം മാർച്ചിൽ ഇദ്ദേഹത്തിന്റെ വിസാ കാലാവധി കഴിഞ്ഞിരുന്നു. അടുത്തമാസം മുതലാണ് ജിതിനെ കുറിച്ച് വിവരമില്ലാതായതെന്ന് അമ്മ ശോഭ അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു.

മകനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് നാട്ടിലുള്ള കുടുംബം നോർക്കയിലും ശശിതരൂർ എം.പിക്കും പരാതി നൽകിയിട്ടുണ്ട്. വിസ കാലാവധി തീർന്ന് അനധികൃത താമസക്കാരനായതിന്റെ പേരിൽ ജിതിൻ പിടിയിലായതാണോ എന്ന ആശങ്കയും കുടുംബത്തിനുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News