ബുര്‍ജ് ഖലീഫയോളം ഉയരത്തില്‍ പ്രണയം; കാമുകിക്ക് ക്രിസ്റ്റ്യാനോയുടെ അത്യപൂര്‍വ പിറന്നാള്‍ സമ്മാനം

ഇന്ന് ഉച്ചയ്ക്ക് ശേഷം എക്സ്പോ2020 മഹാമേളയിലും താരവും കുടുംബവും പങ്കെടുക്കും

Update: 2022-01-28 10:35 GMT

ദുബൈ: ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാള്‍, ആഗ്രഹിച്ചതെല്ലാം തന്റെ കാല്‍കീഴിലാക്കാനുള്ള കരുത്ത് മനസിലും കാലുകളിലും ആവാഹിച്ച '36 വയസുകാരന്‍ യുവാവ്', വിശേഷണങ്ങള്‍ മതിയാകാത്ത സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അംബരച്ചുംബികളുടെ നഗരത്തിലെത്തിയാല്‍ പിന്നെ വെറുതെയിരിക്കുമോ.. ? ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ കാമുകിക്ക് പിറന്നാള്‍ സമ്മാനമൊരുക്കിയാണ് ക്രിസ്റ്റിയാനോ ദുബൈയിലും തന്റെ സാനിധ്യമറിയിച്ചത്.

കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ഷോയിലൂടെ കാമുകി ജോര്‍ജിന റോഡ്രിഗസിന്റെ മുഖം ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചാണ് അത്യപൂര്‍വ പിറന്നാള്‍ സമ്മാനം അദ്ദേഹം തന്റെ പ്രിയതമയ്ക്കായി ഒരുക്കിവച്ചത്.

Advertising
Advertising

ജോര്‍ജിനയുടെ പുതിയ നെറ്റ്ഫ്‌ളിക്‌സ് ഷോയില്‍ നിന്നുള്ള ക്ലിപ്പുകളാണ് ദുബൈയുടെ ആകാശത്തെ വര്‍ണാഭമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍താരം ഉപയോഗിച്ചത്. തിരക്കുപിടിച്ച മത്സരയോട്ടങ്ങള്‍ക്കിടയില്‍ ലഭിച്ച ചെറിയൊരിടവേള ആഘോഷമാക്കാന്‍ ദുബൈയിലെത്തിയതാണ് താരവും കുടുംബവും. 

Cristiano Instagram Post

പ്രശസ്തമായ ബുര്‍ജ് ഖലീഫയുടെ മുന്‍വശത്തുനിന്നും പകര്‍ത്തിയ വീഡിയോയും അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജോര്‍ജിനയുടെ പേരും ദൃശ്യങ്ങളും ബുര്‍ജ് ഖലീഫയില്‍ മിന്നിമറയുന്നതോടൊപ്പം വലിയ അക്ഷരങ്ങളില്‍ 'ഹാപ്പി ബര്‍ത്ത്‌ഡേ ജിയോ' എന്ന സന്ദേശവും കാണിച്ചാണ് ലേസര്‍ ഷോ അവസാനിക്കുന്നത്. അതിമനോഹര വീഡിയോ ദൃശ്യങ്ങളില്‍ പോര്‍ച്ചുഗീസിലും തന്റെ പ്രേമഭാജനത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട് താരം.

ഇന്ന് ഉച്ചയ്ക്ക് ശേഷം എക്സ്പോ2020 മഹാമേളയിലെത്തുന്ന ഇതിഹാസവും കുടുംബവും അല്‍ വാസല്‍ പ്ലാസയില്‍ നടക്കുന്ന പ്രത്യേക ചടങ്ങിന്റെ ഭാഗമാകും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News