'സലാമ' ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നു; കുടുംബാംഗങ്ങള്‍ക്കും ഇനി മെഡിക്കല്‍ രേഖ ലഭിക്കും

Update: 2022-05-31 01:50 GMT

രോഗിയുടെ മെഡിക്കല്‍ വിവരങ്ങള്‍ ശേഖരിച്ചുവെക്കുന്ന ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ(ഡി.എച്ച്.എ) ഇലക്ട്രോണിക് സംവിധാനമായ സലാമയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നു. ദുബൈയിലെ ഏത് ആശുപത്രിയില്‍ ചികിത്സ തേടിയാലും രോഗികളുടെ രേഖകള്‍ ലഭ്യമാക്കുന്ന സംവിധാനമാണ് സലാമ.

ഡി.എച്ച്.എ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സ്‌പെഷ്യാലിറ്റി കേന്ദ്രങ്ങള്‍ തുടങ്ങി ഡി.എച്ച്.എയുടെ 30 ക്ലിനിക്കല്‍ സംവിധാനങ്ങള്‍ നിലവില്‍ സലാമയുടെ ഭാഗമാണ്. ഇതിന് പുറമെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സ്വകാര്യ ലാബുകളെയും ഇപ്പോള്‍ സലാമയുടെ ഭാഗമാക്കി പ്രവര്‍ത്തനം വിപുലമാക്കിയതായി ഡി.എച്ച്.എ അറിച്ചു.

Advertising
Advertising

നിലവില്‍ 50 ലക്ഷം രോഗികളുടെ വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്. ആശുപത്രികളില്‍ അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നതിനും ടെലിഹെല്‍ത്ത് സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും സലാമയിലെ വിവരങ്ങള്‍ നിര്‍ണായകമാകാറുണ്ട്. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ അവരുടെ മുറികളിലെത്തിക്കുക, രോഗികള്‍ നിരന്തരം ഉപയോഗിക്കുന്ന മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പുവരുത്തുക, കുടുംബാംഗങ്ങളുടെ മെഡിക്കല്‍രേഖകള്‍ ലഭ്യമാക്കുക തുടങ്ങിയ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡി.എച്ച്.എ ഐ.ടി ഡയരക്ടര്‍ ക്ലൈതം അല്‍ ശംസി പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് അവരുടെ കമന്റുകള്‍ രേഖപ്പെടുത്താനും, നിര്‍ദേശങ്ങള്‍ കുറിച്ചുവെക്കാനും മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്യാനും സലാമയില്‍ സൗകര്യമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News