മെട്രോ ടിക്കറ്റ് മെഷീന്‍ പരിഷ്‌കരിച്ചു; ഇനി ഡിജിറ്റല്‍ പേമെന്റ് സംവിധാനം

മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ഡിജിറ്റല്‍ കാര്‍ഡുകള്‍ എന്നിവ വഴി നോല്‍ കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യാന്‍ ഈ മെഷീനുകളില്‍ സംവിധാനുണ്ടാകും

Update: 2024-03-22 17:33 GMT
Advertising

ദുബൈ: ദുബൈ മെട്രോയുടെ ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ പരിഷ്‌കരിച്ചു. ഡിജിറ്റല്‍ പേമെന്റ് സംവിധാനം, ബാക്കി തുക ചില്ലറായും നോട്ടായും തിരികെ ലഭിക്കുന്ന സൗകര്യം എന്നിവ ഉള്‍പ്പെടുത്തിയാണ് മെഷീന്‍ പരിഷ്‌കരിച്ചത്.

ദുബൈ മെട്രോ സ്റ്റേഷനുകളിലെ 263 ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളില്‍ 165 എണ്ണമാണ് പുതിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ചത്. മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ഡിജിറ്റല്‍ കാര്‍ഡുകള്‍ എന്നിവ വഴി നോല്‍ കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യാന്‍ ഈ മെഷീനുകളില്‍ സംവിധാനുണ്ടാകും. കറന്‍സി ഉപയോഗിച്ച് പണമടക്കുന്നവര്‍ക്ക് ബാക്കി തുക ചില്ലറയായും നോട്ടായും പുതിയ മെഷീനുകള്‍ തിരികെ നല്‍കും. ഇതിന് പുറമെ ഇടപാട് സമയം 40 ശതമാനം കുറക്കാനും പുതിയ മെഷീനുകള്‍ക്ക് കഴിയും. പരിഷ്‌കരിച്ച മെഷീനുകള്‍ തിരിച്ചറിയാന്‍ അവക്ക് പ്രത്യേക ഡിസൈന്‍ നല്‍കിയിട്ടുണ്ടെന്നും ആര്‍.ടി.എ അറിയിച്ചു.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News