തിരക്ക്; ദുബൈ മെട്രോ സർവീസ് സമയം നീട്ടി

രാത്രി രണ്ട് വരെ മെട്രോ സേവനമുണ്ടാകും.

Update: 2022-08-26 17:53 GMT

ദുബൈ: തിരക്ക് കണക്കിലെടുത്ത് നാളെയും മറ്റന്നാളും ദുബൈ മെട്രോയുടെ പ്രവർത്തനസമയം നീട്ടി. അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് വിമാനത്താവളങ്ങളിൽ മടങ്ങിയെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്താണ് തീരുമാനം.

രാത്രി രണ്ട് വരെ മെട്രോ സേവനമുണ്ടാകും. രണ്ട് മണിക്കൂറാണ് സമയം നീട്ടിയത്. ഈസമയം ദുബൈ വിമാനത്താവളം ടെർമിനൽ മൂന്ന് സ്റ്റേഷനിൽ നിന്ന് റാശിദിയ്യ സെന്ററർപോയന്റ് സ്റ്റേഷൻ വരെ സൗജന്യമായി യാത്ര ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.  

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News