ദുബൈ റൈഡ് 2025; നവംബർ 2 ന് മൂന്ന് റോഡുകൾ താൽകാലികമായി അടച്ചിടും

യാത്രക്കാർ ബദൽ റോഡുകൾ ഉപയോ​ഗപ്പെടുത്തണമെന്ന് ആർടിഎ നിർദേശിച്ചു

Update: 2025-10-31 10:19 GMT
Editor : razinabdulazeez | By : Web Desk

ദുബൈ: നവംബർ 2 ന് ദുബൈ റൈഡ് നടക്കുന്ന സാഹചര്യത്തിൽ മൂന്ന് റോഡുകൾ താൽകാലികമായി അടച്ചിടുമെന്ന് ദുബൈ ആർടിഎ. ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിനും അൽ ഹാദിഖ റോഡ് പാലത്തിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിൽ നിന്നുള്ള വൺവേ എന്നീ റോഡുകളാണ് അടച്ചിടുക. പുലർച്ചെ 3.30 മുതൽ രാവിലെ 10.30 വരെയാണ് അടച്ചിടുക. യാത്രക്കാർ ഈ സമയങ്ങളിൽ അപ്പർ ഫിനാൻഷ്യൽ സെന്റർ റോഡ്, സബീൽ പാലസ് റോഡ്, അൽ വാസൽ റോഡ്, അൽ ഖൈൽ റോഡ്, അൽ അസയൽ സ്ട്രീറ്റ് എന്നീ ബദൽ റോഡുകൾ ഉപയോ​ഗപ്പെടുത്തണമെന്ന് ആർടിഎ നിർദേശിച്ചു. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News