ഇത്തിഹാദ് റെയിലിൽ എത്തുന്നവർക്ക് യാസ് ഐലന്റിലേക്ക് ഇനി സൗജന്യ യാത്ര; വമ്പൻ സർപ്രൈസുമായി 'മിറാൽ'

മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ ഇറങ്ങുന്ന യാത്രക്കാർക്കാണ് 'യാസ് എക്‌സ്പ്രസ്' സേവനം ലഭിക്കുക

Update: 2026-10-23 12:43 GMT

അബൂദബി: ഇത്തിഹാദ് റെയിൽ വഴി എത്തുന്ന യാത്രികർക്ക് യാസ് ഐലന്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം. ഇതിനായി പ്രമുഖ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനിയായ മിറാലുമായി ഇത്തിഹാദ് റെയിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. റെയിൽവേ നെറ്റ്‌വർക്ക് നിലവിൽ വരുന്നതോടെ അബൂദബിയിലെ 'മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ' ഇറങ്ങുന്ന യാത്രക്കാർക്ക് 'യാസ് എക്‌സ്പ്രസ്' സൗജന്യ ഷട്ടിൽ ബസ് സർവീസ് പ്രയോജനപ്പെടുത്തി യാസ് ഐലന്റിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലേക്ക് നേരിട്ട് എത്തിച്ചേരാനാകും. ഫെറാറി വേൾഡ് അബൂദബി, യാസ് വാട്ടർ വേൾഡ് അബൂദബി, വാർണർ ബ്രോസ് വേൾഡ് അബൂദബി, സീ വേൾഡ് അബൂദബി എന്നീ പ്രധാന തീം പാർക്കുകളിലേക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസ് ലഭിക്കും. ഇതോടെ സന്ദർശകർക്ക് യാത്ര കൂടുതൽ എളുപ്പമാകും.

Advertising
Advertising

റെയിൽവേ യാത്രയും യാസ് ഐലന്റിലേക്കുള്ള എത്തിച്ചേരലും കൂടുതൽ സുഗമമാക്കാൻ ഭാവിയിൽ ഇരു ട്രാൻസ്‌പോർട്ട് സിസ്റ്റങ്ങളെയും ഡിജിറ്റലായി ബന്ധിപ്പിക്കാനുള്ള സാധ്യതകളും പദ്ധതിയിലൂടെ പരിശോധിക്കും. കൂടാതെ, അബൂദബിയിലെ വാർണർ ബ്രോസ് വേൾഡിൽ പുതിയ മൂന്ന് 'ഹാരി പോട്ടർ' തീം ലാന്റുകൾ കൂടി കൂട്ടിച്ചേർക്കുമെന്ന് കഴിഞ്ഞ മാസം മിറാൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ നിർമാണം 2029-ഓടെ പൂർത്തിയാകും. മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഡിസ്‌നിലാന്റ് സ്ഥാപിക്കാനുള്ള വാൾട്ട് ഡിസ്‌നി കമ്പനിയുടെ പദ്ധതികളും പുരോഗമിക്കുകയാണ്. യാസ് ഐലന്റിനെ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1,200 കോടിയിലധികം ദിർഹമിന്റെ നിക്ഷേപമാണ് മിറാൽ ലക്ഷ്യമിടുന്നത്.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Gulf Desk

contributor

Similar News