യു.എ.ഇയിൽ നാളെ മുതൽ ഇന്ധനവില വില കൂടും

ഖത്തറിൽ നാളെ മുതൽ പ്രീമിയം പെട്രോളിന്റെ വിലകൂടും

Update: 2023-01-31 18:18 GMT

യുഎഇയിൽ നാളെ മുതൽ ഇന്ധനവില വില കൂടും. പെട്രോൾ ലിറ്ററിന് 27 ഫിൽസും ഡീസൽ ലിറ്ററിന് ഒമ്പത് ഫിൽസും വർധിക്കും. ഊർജ മന്ത്രാലയമാണ് ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്.

പുതിയ നിരക്ക് അനുസരിച്ച് സൂപ്പർ പെട്രോളിന് നാളെ മുതൽ ലിറ്ററിന് 3 ദിർഹം 05 ഫിൽസ് ഈടാക്കും. ജനുവരിയിൽ സൂപ്പർ പെട്രോളിന്റെ വില 2 ദിർഹം 78 ഫിൽസായിരുന്നു. സ്‌പെഷ്യൽ പെട്രോളിന്റെ വില 2 ദിർഹം 67 ഫിൽസിൽ നിന്ന് 2 ദിർഹം 93 ഫിൽസായി.

ഇ പ്ലസ് പെട്രോളിന് 2 ദിർഹം 86 ഫിൽസ് നൽകണം. ജനുവരിയിലെ നിരക്ക് 2 ദിർഹം 59 ഫിൽസായിരുന്നു. ഡീസൽ വില ലിറ്ററിന് 3 ദിർഹം 29 ഫിൽസിൽ 3 ദിർഹം 38 ഫിൽസായി. പെട്രോൾ വില ഉയരുന്നതിനാൽ ഇന്ന് ഉച്ച മുതൽ പെട്രോൾ സ്റ്റേഷനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Advertising
Advertising

ഖത്തറിൽ നാളെ മുതൽ പ്രീമിയം പെട്രോളിന്റെ വിലകൂടും

ഖത്തറിൽ നാളെ മുതൽ പ്രീമിയം പെട്രോളിന്റെ വിലകൂടും. ജനുവരിയിലെ വില അപേക്ഷിച്ച് ഫെബ്രുവരിയിൽ ലിറ്ററിന് അഞ്ച് ദിർഹമാണ് കൂട്ടിയത്. സൂപ്പർ പെട്രോളിനും ഡീസലിനും വിലയിൽ മാറ്റമില്ല. സൂപ്പർ പെട്രോളിന് 2 റിയാൽ 10 ദിർഹവും ഡീസലിന് രണ്ട് റിയാൽ 5 ദിർഹവുമാണ് നിരക്ക്

Full View

Fuel prices will increase in UAE from tomorrow

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News