'ഭീകരവാ​ദത്തെ ന്യായീകരിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ നിസാരമായി കാണാനാകില്ല'

തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ഡോ. അൻവർ ഗർഗാഷ്

Update: 2026-10-03 15:10 GMT

ദുബൈ: മേഖലയിൽ തീവ്രവാദത്തിനും അക്രമങ്ങൾക്കുമെതിരെയുള്ള പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ലെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. ഭീകരവാദത്തെ ന്യായീകരിക്കാൻ ഉപയോഗിക്കുന്ന വെറുപ്പിന്റെ ഭാഷയും വിദ്വേഷ പ്രസംഗങ്ങളും നിസാരമായി കാണാനാകില്ലെന്നും അവ യഥാർഥ ഭീഷണിയുടെ ഭാഗമായിത്തന്നെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അടുത്തിടെയുണ്ടായ ഭീകരാക്രമണം തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം ഇനിയും പൂർത്തിയായിട്ടില്ല എന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ​അദ്ദേ​ഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്വേഷത്തെ നേരിടുന്നതിലും തീവ്രവാദത്തിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കുന്നതിലുമാണ് സുരക്ഷ ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Gulf Desk

contributor

Similar News