തീവ്രമായ മഞ്ഞുവീഴ്ച, ഷാർജ വിമാനത്താവളത്തിൽ വിമാനങ്ങൾ റദ്ദാക്കി
ഫ്ലൈറ്റ് ഷെഡ്യൂളിലെ മാറ്റങ്ങൾ ശ്രദ്ധിക്കാൻ യാത്രക്കാർക്ക് അധികൃതരുടെ നിർദേശം
Update: 2025-11-20 07:25 GMT
ഷാർജ: ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞ് ഉണ്ടായതിനെ തുടർന്ന് ഷാർജയിൽ വിമാനങ്ങൾ റദ്ദാക്കി. ചില വിമാനങ്ങൾ വൈകുകയും ചെയ്തു. ഏറ്റവും പുതിയ വിമാന വിവരങ്ങളും ഫ്ലൈറ്റ് ഷെഡ്യൂളിലെ മാറ്റങ്ങളും ശ്രദ്ധിക്കാൻ ഷാർജ വിമാനത്താവളം യാത്രക്കാർക്ക് നിർദേശം നൽകി. വിമാന സർവീസുകൾ, ഗ്രൗണ്ട് ഹാൻഡ്ലിങ്, വിമാനങ്ങളുടെ സഞ്ചാരം എന്നിവയെ ബാധിച്ചേക്കാവുന്ന രീതിയിൽ ദൃശ്യപരത കുറഞ്ഞതായി താമസക്കാർ പറഞ്ഞു. ഷാർജയിൽ ദൃശ്യപരത ഇന്ന് രാവിലെ 500 മീറ്ററിൽ താഴെയായി കുറഞ്ഞിട്ടുണ്ട്.