ഇനി പൊടിപാറും; ആദ്യ വനിതാ ഒട്ടകയോട്ട മത്സരത്തിന്റെ അഞ്ചാം പതിപ്പെത്തുന്നു

മത്സരം നവംബർ 8ന് അൽ മർമൂം ഒട്ടകയോട്ട ട്രാക്കിൽ

Update: 2025-11-06 10:35 GMT
Editor : Mufeeda | By : Web Desk

ദുബൈ: ലോകത്തിലെ ആദ്യ വനിതാ ഒട്ടകയോട്ട മത്സരമായ സി1 ചാമ്പ്യൻ‌ഷിപ്പിന്റെ അഞ്ചാം പതിപ്പിനൊരുങ്ങി അൽ മർമൂം ഒട്ടകയോട്ട ട്രാക്ക്. നവംബർ 8ന് ആരംഭിക്കുന്ന മത്സരത്തിൽ 12 രാജ്യങ്ങളിൽ നിന്നുള്ള വനിതകൾ പങ്കെടുക്കും.

അറേബ്യൻ ഡെസേർട്ട് കാമൽ റൈഡിങ് ന്റർ (ADCRC) 2021ലാണ് മത്സരത്തിന് തുടക്കമിട്ടത്. ഇത്തവണ പുരുഷന്മാർക്കും അവസരം ഒരുക്കിയാണ് മത്സരം. കൂടാതെ വനിതാ വിഭാ​ഗത്തിൽ 2,000 മീറ്റർ ഓട്ടവും അധികമായി ഉൾപ്പെടുത്തും.

യുഎഇയുടെ പാരമ്പര്യ കായികവിനോദമായ ഒട്ടകയോട്ടത്തിന്റെ ആധുനികവൽക്കരണമാണ് സ്ത്രീകളുടെ ഒട്ടകയോട്ട മത്സരമെന്ന് അധികൃതർ വിശദീകരിച്ചു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News