മനാർ അബൂദബി; തുറന്ന ആർട്ട് ഗാലറിയായി ജുബൈൽ ഐലന്റ്
പ്രേക്ഷകർക്കായി ഒരുക്കിയത് 22 കലാസൃഷ്ടികൾ
Update: 2025-11-16 09:50 GMT
അബൂദബി: മനാർ അബൂദബി പൊതുജനങ്ങൾക്കായി തുറന്നതോടെ ജുബൈൽ ദ്വീപിലെ മണൽ പാതകളും കണ്ടൽക്കാടുകളും തുറസ്സായ സ്ഥലങ്ങളും ലൈറ്റ് ഇൻസ്റ്റാലേഷനുകളാൽ നിറഞ്ഞു. ലേസർ, കണ്ണാടികൾ, സ്റ്റീൽ, ഗ്ലാസ്, ഫൈബർ ഒപ്റ്റിക്‌സ് എന്നിവ ഉപയോഗിച്ചുള്ള 22 കലാസൃഷ്ടികളാണ് പ്രേക്ഷകർക്കായി ഒരുക്കിയത്.
പബ്ലിക് ലൈറ്റ് ആർട്ട് എക്‌സിബിഷന്റെ രണ്ടാം പതിപ്പാണ് അബൂദബിയിലെ സാംസ്‌കാരിക, ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്നത്. 15 ഇമാറാത്തി കലാകാരന്മാരെയും 10 രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര കലാകാരന്മാരെയും പരിപാടിയിൽ ഒരുമിച്ച് കൊണ്ടുവന്നിട്ടുണ്ട്. 'ദി ലൈറ്റ് കോമ്പസ്'ആണ് ഈ വർഷത്തെ തീം. ജുബൈൽ ദ്വീപിലും അൽ ഐനിലെ സാംസ്‌കാരിക കേന്ദ്രങ്ങളിലുമായാണ് സൃഷ്ടികൾ വ്യാപിച്ചുകിടക്കുന്നത്.