പ്രവാസികൾക്ക് ഭൂമി വാങ്ങാൻ വിലയുടെ 60% വരെ വായ്പ; പ്ലോട്ട് ലോൺ പ്രഖ്യാപിച്ച് എ.ഡി.ഐ.ബി

അബൂദബി ഇസ്ലാമിക് ബാങ്കാണ് ആദ്യമായി പ്രവാസികൾക്ക് പ്ലോട്ട് ലോൺ സൗകര്യം പ്രഖ്യാപിച്ചത്.

Update: 2022-06-29 18:55 GMT
Advertising

പ്രവാസികൾക്ക് യു.എ.ഇയിൽ ഭൂമി വാങ്ങാനും ഇനി ബാങ്ക് ലോൺ ലഭിക്കും. അബൂദബി ഇസ്ലാമിക് ബാങ്കാണ് ആദ്യമായി പ്രവാസികൾക്ക് പ്ലോട്ട് ലോൺ സൗകര്യം പ്രഖ്യാപിച്ചത്. വീട് വെക്കാനോ, സ്ഥാപനം തുടങ്ങാനോ യു.എ.യിൽ ഭൂമി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് സൗകര്യമാകും.

Full View

യു.എ.ഇയിൽ ഭൂമി വാങ്ങി സ്വന്തം വീടുവെക്കാനും കമ്പനി തുടങ്ങാനും ആഗ്രഹിക്കുന്ന പ്രവാസികളുടെയും സ്വദേശികളുടെയും എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പ്ലോട്ട് ലോൺ സൗകര്യം ഏർപ്പെടുത്തുന്നതെന്ന് അബൂദബി ഇസ്ലാമിക് ബാങ്ക് ഗ്ലോബൽ റീട്ടെയിൽ വിഭാഗം മേധാവി സമീഹ് അവാദല്ലാഹ് പറഞ്ഞു.

ഭൂമി വിലയുടെ 60 ശതമാനം വരെ ബാങ്ക് ലോണായി നൽകും. നേരത്തേ ലോണടച്ച് തീർക്കുന്നവർക്ക് ഏർലി സെറ്റിൽമെന്റ് ചാർജിൽ അടക്കാൻ ബാക്കിയുള്ള തുകയുടെ 30 ശതമാനം വരെ ഇളവ് നൽകുമെന്നും ബാങ്ക് അധികൃതർ പറയുന്നു. സ്വദേശികൾക്ക് എന്ന പോലെ പ്രവാസികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്തി യു.എ.ഇയിൽ ഭൂമി സ്വന്തമാക്കാനാകും.

നിലവിൽ എഡിഐബി അൽദാർ പ്രോപ്പർട്ടീസ്, എമ്മാർ പ്രോപ്പർട്ടീസ് എന്നിവയുടെ പദ്ധതികളിൽ ഭൂമി വാങ്ങുന്നതിനാണ് പ്ലോട്ട് ലോൺ അനുവദിക്കുന്നത്. ഇസ്ലാമിക് ബാങ്കായതിനാൽ പലിശ ഇല്ലാതെ ഭൂമി ഇടപാടിൽ നിശ്ചിത ലാഭമാണ് ലോൺ എടുക്കുന്നവരിൽ നിന്ന് ബാങ്ക് ഈടാക്കുക.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News