അബൂദബിയൻസ് മാധ്യമ പുരസ്കാരം മീഡിയവണിന്

ദൃശ്യമാധ്യമരംഗത്തെ മികവിന് മീഡിയവൺ പ്രിൻസിപ്പൽ കറസ്പോണ്ടന്‍റ് ഷിനോജ് ഷംസുദ്ദീനാണു പുരസ്കാരം

Update: 2023-10-12 19:37 GMT
Editor : Shaheer | By : Web Desk

ഷിനോജ് ശംസുദ്ദീന്‍

അബൂദബി: സാംസ്കാരിക സംഘടനയായ ടീം അബൂദാബിയൻസ് ഈ വർഷത്തെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മീഡിയവൺ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ഷിനോജ് ഷംസുദ്ദീനാണ് ദൃശ്യമാധ്യമ രംഗത്തെ അവാർഡ്.

ടീം അബൂദബിയൻസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിലാണ് ഈ വർഷത്തെ വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. അച്ചടിമാധ്യമ മേഖലയിൽ മലയാള മനോരമ സീനിയർ റിപ്പോർട്ടർ എൻ.എം അബൂബക്കർ അവാർഡിന് അർഹനായി. കായിക മേഖലയിലെ മികവിനുള്ള അവാർഡ് മാരത്തൺ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സാദിഖ് അഹമ്മദിന് സമ്മാനിക്കും.

10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം 21ന് വൈകിട്ട് അബൂദബി ഇന്ത്യൻ ഇസ്‍ലാമിക് സെന്ററിൽ നടക്കുന്ന വാർഷിക ആഘോഷത്തില്‍ പുരസ്കാരങ്ങൾ സമ്മാനിക്കും. റിയാലിറ്റിഷോ താരങ്ങളും പ്രമുഖ കലാകാരൻമാരും അണിനിരക്കുന്ന ലുലു എക്സ്ചേഞ്ച് ഓണനിലാവ് എന്ന പരിപാടിയും ഇതോടൊപ്പം നടക്കും.

Advertising
Advertising
Full View

പരിപാടിയുടെ പോസ്റ്റർ ലോക കേരള സഭാംഗം സലിം ചിറക്കൽ ലുലു ഗ്രൂപ്പ് പി ആർ ഒ അഷറഫിന് നൽകി പ്രകാശനം ചെയ്തു. ടീം അബുദബിയൻസ് ഭാരവാഹികളായ ഫൈസൽ ആദൃശ്ശേരി, ജാഫർ റബീഹ്, മുനവ്വർ, നജാഫ് മൊഗ്രാൽ, മുജീബ് റഹ്മാൻ, ഷാമി തുടങ്ങിയവർ വാർത്താസമ്മേളത്തിൽ പങ്കെടുത്തു.

Summary: MediaOne Principal Correspondent Shinoj Shamsudheen receives Abu Dhabi Media Award for Excellence in Visual Media

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News