യുഎഇയിൽ മീഡിയവൺ 'മബ്‌റൂക് പ്ലസ്' ലോഗോ പുറത്തിറക്കി

ഏഴ് എമിറേറ്റിലെ മികച്ച വിദ്യാർഥികൾക്ക് ആദരം

Update: 2025-10-01 16:46 GMT

ഷാർജ: പഠനരംഗത്ത് മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിക്കാൻ മീഡിയവൺ യുഎഇയിൽ സംഘടിപ്പിക്കുന്ന മബ്‌റൂക് പ്ലസിന്റെ ലോഗോ പ്രകാശനം ചെയ്തു. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനൊപ്പം വിജ്ഞാനമത്സരങ്ങൾ, സാങ്കേതിക പ്രദർശനം, അധ്യാപക സമ്മേളനം എന്നിവയടക്കം ഏറെ പുതുമകളോടെയാണ് മീഡിയവൺ ഇക്കുറി മബ്‌റൂക് പ്ലസ് ഒരുക്കുന്നത്. ഒക്ടോബർ 25, 26 തീയതികളിൽ ദുബൈ ഖിസൈസിലെ ഹയർ കോളജ് ഓഫ് ടെക്‌നോളജി ഓഡിറ്റോറിയമാണ് മബ്‌റൂക് പ്ലസിന് വേദിയാവുക.

പത്ത് പന്ത്രണ്ട് ക്ലാസുകളിൽ അവസാനവർഷ പരീക്ഷയിൽ 90% ശതമാനത്തിലേറെ മാർക്ക് നേടിയ വിദ്യാർഥികളെ ആദരിക്കാൻ രണ്ടുവർഷം മുമ്പാണ് മീഡിയവൺ മബ്‌റൂക് ഗൾഫ് ടോപ്പേഴ്‌സിന് തുടക്കമിട്ടത്. ഇത്തവണ രണ്ട് ദിവസങ്ങളിലായി യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും വിദ്യാർഥികളെ മബ്‌റൂക് പ്ലസിൽ ആദരിക്കും.

Advertising
Advertising

ഷാർജ ഇന്ത്യ ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ സിബിഎസ്ഇ ഗൾഫ് മേഖലാ കൺവീനറായ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി മബ്‌റൂക് പ്ലസിന്റെ ലോഗോ പുറത്തിറക്കി.

നട്ട്‌സ് ആൻഡ് റോസ്റ്റട്രി രംഗത്തെ പ്രമുഖരായ കാസ്റ്റെല്ലോയാണ് മബ്‌റൂക് പ്ലസിന്റെ ടൈറ്റിൽ സ്‌പോൺസർ. വിദ്യാർഥികളുടെ ആരോഗ്യത്തെ കൂടി മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെയാണ് മബ്‌റൂക് പ്ലസിന്റെ ഭാഗമാകുന്നതെന്ന് കാസ്റ്റെല്ലോ എം.ഡി. മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു.

പുതിയകാലത്തിന്റെ വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളെ പരിചയപ്പെടുത്തുന്ന അധ്യാപക പരിശീലന സംഗമം കൂടി ഇത്തവണ മബ്‌റൂക് പ്ലസിനെ വേറിട്ടതാക്കും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമൊപ്പം അധ്യാപകസമൂഹവും പ്രതീക്ഷയോടെയാണ് മബ്‌റൂക് പ്ലസിനെ വരവേൽക്കുന്നത്.

പരീക്ഷയിൽ മിടുക്കരായി വിദ്യാർഥികളെ ആദരിക്കുന്നതോടൊപ്പം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികളുടെയും സംഗമവേദിയായി ഇത്തവണ മബ്‌റൂക് പ്ലസ് മാറും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News