പുതുവത്സരാഘോഷം ദുബൈയിലാണോ?; ദുബൈ ഫെറി, അബ്ര, വാട്ടർ ടാക്‌സി നിരക്കുകളും സമയവും പ്രഖ്യാപിച്ചു
രാത്രി 10 നും 10:30 നും ഇടയിൽ പുറപ്പെടും, പുലർച്ചെ 1:30 ന് അവസാനിക്കും
ദുബൈ: പുതുവത്സരാഘോഷത്തോട് അനുബന്ധിച്ചുള്ള 2025 ഡിസംബർ 31-ലെ ദുബൈ ഫെറി, അബ്ര, വാട്ടർ ടാക്‌സി എന്നീ കടൽ യാത്രാ സേവനങ്ങളുടെ പ്രത്യേക ഓഫറുകളും പ്രീമിയം സേവനങ്ങളും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു.
ദുബൈ വാട്ടർഫ്രണ്ടിനോട് ചേർന്നുള്ള ബുർജ് ഖലീഫ, ബുർജ് അൽ അറബ്, അറ്റ്‌ലാന്റിസ് ദി പാം, ബ്ലൂവാട്ടേഴ്സ്, ജുമൈറ ബീച്ച് റെസിഡൻസ് എന്നിവിടങ്ങളിലെ കാർണിവൽ ശൈലിയിലുള്ള മനോഹര ആഘോഷങ്ങൾ കാണാൻ അവസരമൊരുക്കുന്നതാണ് ഈ മാർഗങ്ങളിലൂടെയുള്ള യാത്ര. കടൽ യാത്രാ ശൃംഖലയുടെ മൂന്ന് സേവനങ്ങളും പുതുവത്സരാഘോഷത്തിൽ രാത്രി 10 നും രാത്രി 10:30 നും ഇടയിൽ പുറപ്പെടും, എല്ലാ യാത്രകളും പുലർച്ചെ 1:30 ന് അവസാനിക്കും.
ദുബൈ ഫെറി
പുറപ്പെടൽ: മറീന മാൾ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ (ദുബൈ മറീന), അൽ ഗുബൈബ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ, ബ്ലൂവാട്ടേഴ്സ് മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ
ടിക്കറ്റ് നിരക്കുകൾ: സിൽവർ ക്ലാസിന് 350 ദിർഹം, ഗോൾഡ് ക്ലാസിന് 525 ദിർഹം, 2 മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് 50 ശതമാനം കിഴിവ്, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം.
വാട്ടർ ടാക്‌സി
പുറപ്പെടൽ: മറീന മാൾ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ
നിരക്ക്: വീൽചെയർ സ്ഥലം ഉൾപ്പെടെ 20 യാത്രക്കാർക്ക് 3,750 ദിർഹം നിരക്കിൽ ഫുൾ-ബോട്ട് ബുക്കിങ്.
അബ്ര
പുറപ്പെടൽ: അൽ ജദ്ദാഫ്, അൽ ഫാഹിദി, അൽ ഗുബൈബ, മറീന മാൾ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകൾ
ടിക്കറ്റ് നിരക്ക്: ഒരാൾക്ക് 150 ദിർഹം, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം.
വാട്ടർ ടാക്‌സി, ദുബൈ ഫെറി, അബ്ര യാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾക്ക് 8009090 എന്ന നമ്പറിൽ ബന്ധപ്പെടാം, അല്ലെങ്കിൽ marinebooking@rta.ae എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.