ദുബൈയുടെ വിസ–താമസ സേവനങ്ങൾ അടുത്തറിയാൻ ഖത്തർ

ദുബൈ നടപ്പാക്കിയ നൂതന പദ്ധതികളും പ്രവർത്തനരീതികളും ഉന്നതതല സംഘം മനസിലാക്കി

Update: 2026-10-10 14:35 GMT

ദുബൈ: ദുബൈയുടെ വിസ–താമസ സേവനങ്ങളിലെ മാതൃക അടുത്തറിയാൻ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതതല പ്രതിനിധി സംഘം. ദുബൈയുടെ വിവിധ സാങ്കേതിക വിദ്യകളും പദ്ധതികളും സംഘം വിലയിരുത്തി. വിസ–താമസ സേവനങ്ങളിലെ ദുബൈ മാതൃക പരിചയപ്പെടുകയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതതല പ്രതിനിധിസംഘം.

സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കാൻ ദുബൈ നടപ്പാക്കിയ നൂതന പദ്ധതികളും പ്രവർത്തനരീതികളും സംഘം മനസിലാക്കി. ജി.ഡി.ആർ.എഫ്.എ ദുബൈ സന്ദർശിച്ച പാസ്‌പോർട്ട്‌സ് ഡയറക്ടറേറ്റ് സംഘം, നിർമിതബുദ്ധിയുടെ സഹായത്തോടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതും അനാവശ്യ നടപടിക്രമങ്ങൾ ഒഴിവാക്കി ഉപഭോക്താക്കളുടെ സമയം ലാഭിക്കുന്നതുമായ സംവിധാനങ്ങളാണ് അടുത്തറിഞ്ഞത്.

Advertising
Advertising

ഖത്തർ പാസ്‌പോർട്ട്‌സ് ഡയറക്ടറേറ്റിലെ ഏകീകൃത സേവന വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അലി അൽ മുഹന്നദിയാണ് സംഘത്തെ നയിച്ചത്. ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കെടുത്തു.

യു.എ.ഇയും ഖത്തറും തമ്മിലുള്ള സാഹോദര്യബന്ധവും സർക്കാർ സേവനരംഗത്തെ സഹകരണവും ശക്തിപ്പെടുത്തുന്നതുമാണ് സന്ദർശനമെന്ന് ലഫ്: ജനറൽ മുഹമ്മദ്‌ അൽ മർറി പറഞ്ഞു. നടപടികൾ ലളിതമാക്കിയും സേവനങ്ങൾ ഏകോപിപ്പിച്ചും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും ജനങ്ങളുടെ ആവശ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയാണ് ദുബൈ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News