മെട്രോ വേ​ഗത്തിൽ തുരങ്കനിർമാണം; ദുബൈ മെട്രോ ബ്ലൂ ലൈൻ തുരങ്കനിർമാണം 1ാം ഘട്ടം പൂർത്തിയായത് റെക്കോർഡ് വേ​ഗത്തിൽ

ആധുനിക എഞ്ചിനീയറിങ് പ്രക്രിയകൾ വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞദിവസം റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പുറത്തുവിട്ടു

Update: 2026-07-09 10:40 GMT

ദുബൈ: ദുബൈ മെട്രോ ബ്ലൂ ലൈൻ തുരങ്കനിർമാണം ഒന്നാം ഘട്ടം റെക്കോർഡ് വേ​ഗത്തിൽ പൂർത്തിയായി. മെട്രോ സ്റ്റേഷൻ നിർമിക്കുന്നതിന് മുമ്പായി ഭൂമിക്കടിയിൽ നടക്കുന്ന ആധുനിക എഞ്ചിനീയറിങ് പ്രക്രിയകൾ വ്യക്തമാക്കുന്ന വീഡിയോ ബുധനാഴ്ച റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പുറത്തുവിട്ടു.

വേഗതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി സ്മാർട്ട് നിർമാണ രീതികൾ തുടർച്ചയായി ഉപയോഗിക്കുന്ന ആർ.ടി.എ, ആധുനിക എഞ്ചിനീയറിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ദുബൈ മെട്രോയുടെ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. എമിറേറ്റിന്റെ വളർന്നു വരുന്ന ഗതാഗത ശൃംഖലയെയും ഭാവിയിലെ ഇൻഫ്രാസ്ട്രക്ചർ ആവശ്യങ്ങളെയും പിന്തുണക്കുന്നതിനായി തുരങ്ക നിർമാണത്തിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് ഇപ്പോൾ ഉപയോ​ഗിക്കുന്നത്.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News