യു.എ.ഇയിൽ കിൻഡർ ചോക്ലേറ്റിന് നിയന്ത്രണം

കിൻഡർ സർപ്രൈസിന്‍റെ രണ്ട് ബാച്ച് ചോക്ലേറ്റുകൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശം

Update: 2022-04-09 13:01 GMT
Editor : ijas

കിൻഡർ ചോക്ലേറ്റ് ഉൽപന്നങ്ങൾ വഴി യൂറോപ്പിൽ ബാക്ടീരിയ പടരുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് യു.എ.ഇ കിൻഡർ ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കിൻഡർ സർപ്രൈസിന്‍റെ രണ്ട് ബാച്ച് ചോക്ലേറ്റുകൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ മന്ത്രാലയം നിർദേശം നൽകി. ബെൽജിയത്തിൽ നിന്ന് എത്തിയ കിൻഡർ സർപ്രൈസ് യൂവോ മാക്സി ചോക്ലേറ്റിന്‍റെ രണ്ട് ബാച്ചുകളാണ് യു.എ.ഇ വിപണിയിൽ നിന്ന് ഉടൻ പിൻവലിക്കാൻ പരിസ്ഥിതി മന്ത്രാലയം നിർദേശം നൽകിയത്.


വിപണിയിൽ നിന്ന് പിൻവലിക്കുന്ന ഈ ചോക്ലേറ്റുകൾ നശിപ്പിക്കുകയോ, അല്ലെങ്കിൽ വന്ന രാജ്യത്തേക്ക് തിരിച്ചയക്കുകയോ വേണമെന്ന് മന്ത്രാലയം മുഴുവൻ എമിറേറ്റുകളിലെയും നഗരസഭകൾക്കും മറ്റ് അനുബന്ധ വകുപ്പുകൾക്കും നിർദേശം നൽകിയിരിക്കുന്നത്.

Advertising
Advertising

ബെൽജിയത്തിലെ എട്ട് ഫാക്ടറികളിൽ നിർമിക്കുന്ന കിൻഡർ സർപ്രൈസ് യുവോ മാക്സി ചോക്ലേറ്റിന്‍റെ രണ്ട് ബാച്ചുകളിലാണ് പ്രശ്നം കണ്ടെത്തിയത് എങ്കിലും കിൻഡർ നിർമാതാക്കളായ ഫെറേറോയുടെ മറ്റ് ഉൽപന്നങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ മന്ത്രാലയം നിർദേശിച്ചു. റമദാന്‍റെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റി നേരത്തേ വിപണിയിൽ ഭക്ഷ്യോൽപ്പന്നങ്ങളുടെ ഗുണമേന്മാ പരിശോധന കർശനമായി നടപ്പാക്കുന്നുണ്ട്.

Regulation of Kinder Chocolate in the UAE

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News