ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റർ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി വി.കെ.പി മുരളീധരൻ അന്തരിച്ചു

തുടർച്ചയായി മൂന്ന് വർഷത്തോളം ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഓഡിറ്ററായി തെരഞ്ഞടുപ്പിൽ വിജയിച്ചു

Update: 2022-01-28 08:45 GMT
Editor : ubaid | By : Web Desk

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്ററും ,കോൺഗ്രസ് നേതാവുമായ തൃശൂർ സ്വദേശി വി.കെ.പി മുരളീധരൻ (62) അന്തരിച്ചു. കൊവിഡിനെ തുടർന്ന് ദുബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .സംസ്കാരം പിന്നീട് നടക്കും. കോൺഗ്രസിന്റെ പ്രവാസി സംഘടയായ ഒഐസിസിയുടെ ഗ്ലോബൽ കമ്മിറ്റി അംഗമാണ്.

തുടർച്ചയായി മൂന്ന് വർഷത്തോളം ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഓഡിറ്ററായി തെരഞ്ഞടുപ്പിൽ വിജയിച്ചു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടിയ ഭൂരിപക്ഷം ലഭിച്ച വ്യക്തിയാണ്. റീനയാണ് ഭാര്യ. മംമ്ത ലക്ഷ്മി, ശീതൾ എന്നിവർ മക്കളാണ്. കൊവിഡ് രോഗത്തിന് ശേഷം കഴിഞ്ഞ പത്തു ദിവസമായി ചികിത്സയിലായിരുന്നു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ തൃശൂർ നഗരത്തിൽ ചെമ്പുക്കാവിലാണ് താമസം. മഹാത്മ ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ (എം.ജി.സി.എഫ് ) എന്ന കൂട്ടായ്മയുടെ സ്ഥാപകരിൽ ഒരാളാണ്.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News