വടംവലി മത്സരത്തിൽ സതേൺ സെവൻസ് അൽഐൻ ജേതാക്കളായി

ജിംഖാന യു.എ.ഇക്ക് രണ്ടാം സ്ഥാനം

Update: 2022-11-24 09:08 GMT

അൽഐൻ അമിറ്റി ക്ലബ് സംഘടിപ്പിച്ച വടംവലി മത്സരത്തിൽ സതേൺ സെവെൻസ് അൽഐൻ ജേതാക്കളായി. ജിംഖാന യു.എ.ഇ രണ്ടാം സ്ഥാനവും വിന്നേഴ്‌സ് ദുബൈ മൂന്നാം സ്ഥാനവും നേടി. മുപ്പത് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ കുവൈത്തിൽനിന്നുള്ള രണ്ട് ടീമുകളും പങ്കെടുത്തിരുന്നു.

ലുലു ഗ്രൂപ്പ് അൽഐൻ റീജിയണൽ ഡയരക്ടർ ഷാജി ജമാലുദ്ദിൻ, ഫിറോസ് ബാബു, ഉണ്ണികൃഷ്ണൻ, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് മുസ്തഫ മുബാറക്, മണികണ്ഠൻ, അസി. സെക്രട്ടറി ഈസ്സ കെ.വി, കോർ കമ്മിറ്റിയംഗം ജിമ്മി, ഡോ. സുധാകരൻ, ഡോ. ശാഹുൽ ഹമീദ് തുടങ്ങിയവർ ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News