പൂര്‍ണമായും സ്വയം നിയന്ത്രിത ടെസ്‌ല കാറുകള്‍ അടുത്ത വര്‍ഷം യുഎഇയിലെത്തും: ഇലോണ്‍ മസ്‌ക്

സ്റ്റിയറിംഗ് നിയന്ത്രണം, ബ്രേക്കിം​ഗ്, എന്നിവയിലെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചർ ആയിരിക്കും കമ്പനി അവതരിപ്പിക്കുക

Update: 2025-12-25 09:01 GMT
Editor : razinabdulazeez | By : Web Desk

ദുബൈ: പൂർണമായും സ്വയം നിയന്ത്രിത ടെസ്‌ല കാറുകൾ അടുത്ത വർഷം ജനുവരിയിൽ തന്നെ യുഎഇയിലെത്തിക്കുമെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ഇത് പൂർണമായും ഡ്രൈവറില്ലാ സംവിധാനമായിരിക്കില്ല. മറിച്ച് സ്റ്റിയറിംഗ് നിയന്ത്രണം, ബ്രേക്കിം​ഗ്, ലെയ്ൻ മാറ്റം, പാർക്കിംഗ് എന്നിവയിലെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചർ ആയിരിക്കും കമ്പനി അവതരിപ്പിക്കുക. ഈ സിസ്റ്റം പ്രവർത്തിക്കുമ്പോൾ ഡ്രൈവർ നിർബന്ധമായും വാഹനത്തിലുണ്ടാകണമെന്നും ഏത് സമയത്തും നിയന്ത്രണം ഏറ്റെടുക്കാൻ തയ്യാറായിരിക്കണമെന്നും ടെസ്‌ല വ്യക്തമാക്കുന്നു. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News