Writer - razinabdulazeez
razinab@321
ഷാർജ: ദേശീയ ദിനത്തോടനുബന്ധിച്ച് ബ്ലാക് പോയിന്റുകൾ കുറക്കാൻ അവസരമൊരുക്കി ഷാർജ പൊലീസ്. അടുത്ത വർഷം ജനുവരി 10 വരെയാണ് ഇളവ് ലഭിക്കുക. യാത്രക്കാരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. നിയമലംഘനം നടത്തി രണ്ട് മാസത്തിന് മുമ്പ് പിഴ അടക്കുകയാണെങ്കിൽ 35% ഇളവ് ലഭിക്കും. രണ്ട് മാസം കഴിഞ്ഞോ ഒരു വർഷത്തിന് മുമ്പോ പിഴ അടച്ചാൽ 25 ശതമാനം ഇളവ് ലഭിക്കും. എന്നാൽ, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ഇളവുണ്ടാകില്ല. ഡിസംബർ ഒന്നിന് മുമ്പുള്ള നിയമലംഘനങ്ങൾക്കാണ് ഇളവ് ലഭിക്കുക.