ദുബൈയിൽ ഹെലികോപ്റ്റർ കടലിൽ തകർന്നു വീണ് രണ്ടുപേരെ കാണാതായി

Update: 2023-09-08 05:35 GMT
Advertising

ദുബൈയിൽ ഹെലികോപ്റ്റർ കടലിൽ തകർന്നു വീണ് രണ്ടു പേരെ കാണാതായതായി അധികൃതർ. ഈജിപ്ത്, ദക്ഷിണാഫ്രിക്കൻ സ്വദേശികളെയാണ് കടലിൽ കാണാതായത്.

പരിശീലന പറക്കലിനിടെയായിരുന്നു അപകടം സംഭവിച്ചത്. അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ബെൽ 212 ചോപ്പറാണ് തകർന്നത്. രാത്രി 8:30ഓടെയാണ് അപകടം റിപ്പോട്ട് ചെയ്തത്.

തിരച്ചിലിൽ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും പൈലറ്റുമാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News