യു എ ഇയിൽ തൊഴിലാളികളും സ്ഥാപനങ്ങളും തമ്മിലെ സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു

യു എ ഇ മന്ത്രിസഭയുടെ നിർദേശപ്രകാരമാണ് തൊഴില്‍ മന്ത്രാലയം തൊഴിലാളികളുമായുള്ള സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കാൻ സമിതി രൂപകരിച്ചത്

Update: 2022-06-20 18:33 GMT

യു എ ഇയിൽ തൊഴിലാളികളും സ്ഥാപനങ്ങളും തമ്മിലെ സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. അമ്പതിലേറെ തൊഴിലാളികളുമായി നിലനിൽക്കുന്ന ശമ്പളകുടിശ്ശിക ഉൾപ്പെടെയുള്ള തർക്കങ്ങൾ രമ്യമായി പരിഹരിക്കാനാണ് സമിതി ഇടപെടുക.

യു എ ഇ മന്ത്രിസഭയുടെ നിർദേശപ്രകാരമാണ് തൊഴില്‍ മന്ത്രാലയം തൊഴിലാളികളുമായുള്ള സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കാൻ സമിതി രൂപകരിച്ചത്. അപ്പീൽ കോടതി ജഡ്ജി, ചേംബർ ഓഫ് കോമേഴ്സ് പ്രതിനിധികൾ, ലേബർ പ്രതിനിധികൾ തുടങ്ങി വിവിധ മേഖലയിലുള്ളവർ സമിതിയുടെ ഭാഗമായിരിക്കും. തർക്കം പരിഹരിക്കാൻ തൊഴിലാളികളുടെ പ്രതിനിധികൾ, കമ്പനി പ്രതിനിധികൾ എന്നിവരുമായി സമിതി ചർച്ച നടത്തും.

Advertising
Advertising

വാദം കേൾക്കാൻ അനുവദിക്കുന്ന മൂന്ന് ദിവസത്തിനുള്ളിൽ തങ്ങളുടെ ഭാഗം തെളിയിക്കാനുള്ള രേഖകൾ സമിതിക്ക് സർപ്പിക്കാം. തർക്കത്തിൽ സാക്ഷികളെയും ബന്ധപ്പെട്ട മറ്റുള്ളവരെയും വിളിച്ചുവരുത്തി സമിതിക്ക് തെളിവെടുക്കാൻ അധികാരമുണ്ട്. ആദ്യ ഹിയറിങ് നടന്ന് 30 ദിവസത്തികം സമിതി തർക്കത്തിൽ തീരുമാനമെടുത്ത് ബന്ധപ്പെട്ട അഥോറിറ്റിക്ക് നടപടിക്കായി കൈമാറും. തൊഴിലുടയുടെ ബാങ്ക് ഗ്യാരണ്ടി ലിക്വിഡേറ്റ് ചെയ്യാനും, ഇൻഷൂറൻസ് തുക തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാനും സമിതിക്ക് മന്ത്രിസഭ അധികാരം നൽകിയിട്ടുണ്ട്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News