റോഡ് നവീകരണം; മദീനാ സായിദ് - അൽ ദഫ്റ റോഡ് 11 ദിവസം ഭാഗികമായി അടച്ചിടും

ഇന്ന് അർധരാത്രി മുതൽ നവംബർ 30 രാവിലെ 5 വരെയാണ് നിയന്ത്രണം

Update: 2025-11-19 12:18 GMT
Editor : Mufeeda | By : Web Desk

ദുബൈ: അബൂദബി അൽദഫ്റ മേഖലയിലെ പ്രധാന റോഡുകളിലൊന്നായ ശൈഖ സലാമ ബിൻത് ബുത്വി റോഡിലെ E-45 ഇന്റർസെക്ഷനുകൾ 11 ദിവസം ഭാഗികമായി അടച്ചിടും. ഇന്ന് അർധരാത്രി 12 മുതൽ നവംബർ 30 രാവിലെ 5 വരെ നിയന്ത്രണം തുടരുമെന്ന് അബൂദബി മൊബിലിറ്റി അധികൃതർ വ്യക്തമാക്കി.

അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും നടത്തുന്നതിനാണ് ഈ താത്കാലിക നിയന്ത്രണം. റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഗതാഗത കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെയും ഭാ​ഗമാണിത്.

നിയന്ത്രണമുള്ള ഭാ​ഗങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും മദീനാ സായിദിലൂടെ സഞ്ചരിക്കുന്ന എല്ലാ ഡ്രൈവർമാരോടും അതീവ ജാഗ്രത പുലർത്താനും, വേഗപരിധി കർശനമായി പാലിക്കാനും ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടു. റോഡിൽ സ്ഥാപിച്ചിട്ടുള്ള ഗതാഗത നിയന്ത്രണ ചിഹ്നങ്ങളും ദിശാസൂചന ബോർഡുകളും അനുസരിക്കാനും നിർദേശമുണ്ട്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News