വിസിറ്റ് വിസയിലെത്തിയയാൾ അബൂദബി കോർണിഷ് ബീച്ചിൽ മുങ്ങിമരിച്ചു

Update: 2022-09-06 12:33 GMT

ജോലി തേടി വിസിറ്റ് വിസയിൽ യു.എ.ഇയിലെത്തിയ ഉഗാണ്ടൻ സ്വദേശി അബുദാബി കോർണിഷ് ബീച്ചിൽ മുങ്ങിമരിച്ചു. മോർഗൻ എന്നറിയപ്പെടുന്ന ജോയൽ കമോഗയാണ് സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെ വെള്ളത്തിൽ മുങ്ങിമരിച്ചത്.

രണ്ട് മാസം മുൻപാണ് 25കാരനായ ഇയാൾ അബൂദബിയിലെത്തിയത്. അബുദാബിയിലെ ഉഗാണ്ടൻ എംബസി കമോഗയുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കമോഗ തന്റെ അമ്മയെ വിളിച്ച് ഉടൻ ജോലി കണ്ടെത്തുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചതായി സഹോദരൻ പറഞ്ഞു. ഫുട്‌ബോൾ താരമായിരുന്ന കമോഗ അബൂദബിയിലെ ഒരു ഉഗാണ്ടൻ ടീമിൽ കളിച്ചിരുന്നു.

Advertising
Advertising




 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News