ADCB-ഫസ്റ്റ് അബൂദബി ബാങ്ക് ലയനമില്ല; റിപ്പോർട്ടുകൾ നിഷേധിച്ച് ADCB
Update: 2022-03-10 06:21 GMT
യു.എ.ഇയിലെ പ്രമുഖ ബാങ്കായ ADCB, ഫസ്റ്റ് അബൂദബി ബാങ്കിൽ ലയിക്കുമെന്ന വാർത്തകൾ അബൂദബി കോമേഴ്സ്യൽ ബാങ്ക് അധികൃതർ നിഷേധിച്ചു.
അത്തരം റിപ്പോർട്ടുകൾ അടിസ്ഥാനമില്ലാത്തതാണെന്ന് ADCB വാർത്താകുറിപ്പിൽ പറഞ്ഞു. യു.എ.ഇയിലെ ബാങ്കിങ് രംഗത്ത് കൂടുതൽ സജീവമാകാനുള്ള അഞ്ചവർഷത്തെ പദ്ധതിയുമായി ADCB മുന്നോട്ട് പോവുകയാണെന്നും അധികൃതർ വ്യക്തമാക്കി.