സി.പി.എമ്മിന്റേത് മാന്യതയില്ലാത്ത രാഷ്ട്രീയമെന്നു ഹൈദരലി ശിഹാബ് തങ്ങൾ

കോഴിക്കോട്ട് ഐശ്വര്യ കേരള യാത്രക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തങ്ങൾ

Update: 2021-02-05 02:12 GMT

സി.പി.എമ്മിനെ നേരിട്ടാക്രമിച്ച് മുസ്ലിം ലീഗ് നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. മുന്നണിയിലെ ഘടകകക്ഷി നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതിൽ പോലും വർഗീയത ദർശിക്കുന്നത് മാന്യതയില്ലാത്ത രാഷ്ട്രീയമാണെന്നു ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. വർഗീയ ധ്രുവീകരണമുണ്ടാക്കി മുതലെടുപ്പ് നടത്താനാണ് സി.പിഎമ്മും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

Full View

പതിവില്‍ നിന്നും വ്യത്യസ്തമായി കടുത്ത വാക്കുകളില്‍ സിപിഎമ്മിന് കടന്നാക്രമകി്കുകയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കോണ്‍ഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തെ വർഗീയമായ വിശേഷിപ്പിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എ വിജരാഘവന് തങ്ങള്‍ നേരിട്ട് തന്നെ മറുപടി നല്‍കി. കോഴിക്കോട്ട് ഐശ്വര്യ കേരള യാത്രക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തങ്ങൾ.

സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്ന കർണാടക കോണ്‍ഗ്രസ് അധ്യക്ഷന് ഡി കെ ശിവകുമാറും സി പി എം ബി ജെ പി ബന്ധത്തെ വിമർശിച്ചു. എല്‍ഡിഎഫിന്‍റെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയത്തെ ചക്ക വീണ് മുയല്‍ ചത്തതുപോലെയെന്നാണ് കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചത്.

Tags:    

Similar News