ആർത്തവ വേദനയ്ക്ക് പാരസെറ്റമോൾ ? ശരിയായ മരുന്ന് ഏതാണ് ?

പാരസെറ്റമോളിനേക്കാൾ ഏറ്റവും ഫലപ്രദം ഇബുപ്രോഫെൻ

Update: 2026-06-17 10:25 GMT

ആർത്തവ സമയത്ത് വേദനസം​ഹാരി ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ? ശരിയായ വേദനസം​ഹാരിയാണോ ഉപയോ​ഗിക്കുന്നതെന്ന് എങ്ങനെ മനസ്സിലാക്കാം? ഇംഗ്ലണ്ടിലെ ഒരു പ്രമുഖ സൂപ്പർമാർക്കറ്റിലെ ബില്ലുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ​കൂടുതൽ സ്ത്രീകളും ആർത്തവവേദനയ്ക്ക് ശരിയായ വേദനസം​ഹാരിയല്ല ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തൽ. PLoS Digital Health എന്ന അന്താരാഷ്ട്ര ശാസ്ത്ര മാസികയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 10 വർഷത്തെ ലോയൽറ്റി കാർഡ് വിവരങ്ങളുടെ പരിശോധനയിൽ സാനിറ്ററി പാഡുകൾക്കൊപ്പം കൂടുതൽ സ്ത്രീകളും വാങ്ങിയത് പാരസെറ്റമോൾ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Advertising
Advertising

ഏകദേശം 21.1 കോടി ഇടപാടുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എന്നാൽ, ആർത്തവത്തിന്റെ ഭാ​ഗമായി വരുന്ന വയറുവേദന, പേശി വേദന എന്നിവയ്ക്ക് പാരസെറ്റമോളിനേക്കാൾ ഏറ്റവും ഫലപ്രദം ഇബുപ്രോഫെൻ ആണെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഗർഭപാത്രത്തിലെ പേശികൾ സങ്കോചിക്കുന്നതുമൂലമാണ് ആർത്തവ സമയത്ത് വേദന വരുന്നത്. ഇതിന് കാരണം ശരീരത്തിലുണ്ടാകുന്ന പ്രോസ്റ്റാഗ്ലാൻഡിൻ എന്ന കെമിക്കലുകളാണ്. എന്നാൽ, ആർത്തവ സമയത്ത് ഇബുപ്രോഫെൻ വേദനസം​ഹാരിയായി ഉപയോ​ഗിക്കുന്നതിലൂടെ പ്രോസ്റ്റാഗ്ലാൻഡിന്റെ ഉൽപ്പാദനം കുറയ്ക്കാൻ സാധിക്കും.

ഇതുവഴി ഗർഭപാത്രത്തിലെ പേശികളുടെ വലിവും വേദനയും കുറയ്ക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. പാരസെറ്റമോൾ തലവേദനയ്ക്കും പനിക്കും നല്ലതാണെങ്കിലും ആർത്തവ വേദനയ്ക്ക് ഇബുപ്രോഫെന്റെ അത്രയും ഫലം ചെയ്യില്ലെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഗ്യാസ്ട്രബിൾ, അൾസർ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരാണ് നിങ്ങളെങ്കിൽ മരുന്ന് കഴിക്കുന്നതിന് മുമ്പ് പാക്കറ്റിലെ നിർദേശങ്ങൾ വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം കഴിക്കണം. 

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - ഹെൽത്ത് ഡെസ്ക്

contributor

Similar News