തൊലിയുള്ളതോ തൊലിയില്ലാത്ത ബദാമോ? ഏതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലതെന്നറിയാം....

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ തൊലിയുള്ള ബദാം കഴിക്കുന്നതാണ് നല്ലത്

Update: 2026-09-26 08:12 GMT

രാവിലെയും ജോലിക്കിടയിലെ ഇടവേളകളിലും കുറച്ച് ബദാം കഴിക്കുന്നത് നല്ലൊരു ശീലമാണ്. എന്നാല്‍ തൊലി കളഞ്ഞ ബദാമാണോ തൊലിയോട് കൂടിയ ബദാമാണോ ആരോഗ്യത്തിന് കൂടുതല്‍ ഗുണകരം?

ബദാമില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളുടെ 70 ശതമാനവും അടങ്ങിയിരിക്കുന്നത് അതിന്റെ തൊലിയിലാണ്. അതുകൊണ്ട് തന്നെ തോലുള്ള ബദാം കഴിക്കുമ്പോള്‍ കൂടുതല്‍ ഡയറ്ററി ഫൈബറും ആന്റിഓക്സിഡന്റുകളും ശരീരത്തില്‍ എത്തുന്നു.

എന്നാല്‍ ബദാമിന്റെ തവിട്ട് നിറമുള്ള തൊലിയില്‍ 'ടാനിന്‍' അടങ്ങിയിട്ടുള്ളതിനാല്‍ ചിലരില്‍ ഇത് വയര്‍ വീര്‍ക്കുന്നതിന് കാരണമാകാം. അതിനാല്‍ ദഹനപ്രശ്ങ്ങളും ഗ്യാസും ഉള്ളവര്‍ തൊലി കളഞ്ഞ ബദാം കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് ദഹനം എളുപ്പമാക്കുകയും ചെയ്യും.

Advertising
Advertising

ദഹനപ്രശ്നങ്ങള്‍ ഉള്ളവര്‍ ബദാം രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച ശേഷം രാവിലെ തോല്‍ കളഞ്ഞ് കഴിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ പകുതി ബദാം തോല്‍ കളഞ്ഞ് കഴിക്കുകയും ചെയ്യാം. വയറിന് അസ്വസ്ഥത ഒന്നും തന്നെ അനുഭവപ്പെടാത്തവര്‍ തൊലിയുള്ള ബദാം കഴിക്കുന്നതാണ് ഗുണകരം.

ഇനി തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍, തൊലിയുള്ള ബദാം കഴിക്കുന്നതാണ് നല്ലത്. ബദാമിലെ ഉയര്‍ന്ന ഫൈബര്‍ അമിതവിശപ്പ് തടയാനും സഹായിക്കും. തോലുള്ള ബദാം കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. രണ്ടിലും കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും തോലുള്ള ബദാമാണ് ഹൃദയാരോഗ്യത്തിന് നല്ലത്.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News