മണിപ്പൂർ-അസം അതിർത്തിയിൽ ബോംബേറും വെടിവെപ്പും; മൂന്ന് കടകള്‍ തകര്‍ത്തു

വാഹനങ്ങളിലെത്തിയ അക്രമികൾ കടകൾക്ക് നേരെ വെടിയുതിർക്കുകയും ബോംബെറിയുകയുമായിരുന്നു

Update: 2024-03-29 03:34 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി : മണിപ്പൂർ - അസം അതിർത്തിയിൽ അക്രമം.ബോംബേറും വെടിവെയ്പ്പുമുണ്ടായെന്ന് പൊലീസ് പറയുന്നു. മണിപ്പൂരിലെ ജിരിബാം ജില്ലയുടെയും അസമിലെ കച്ചാർ ജില്ലയുടെയും അതിർത്തിയിലാണ് അക്രമമുണ്ടായത്.ഏകപക്ഷീയമായ വെടിവെപ്പും ബോംബേറുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

വാഹനങ്ങളിലെത്തിയ അക്രമികൾ കടകൾക്ക് നേരെ വെടിയുതിർക്കുകയും ബോംബെറിയുകയുമായിരുന്നു. ആക്രമണത്തിൽ ഒരു ഹാർഡ് വെയർ കട ഉൾപ്പെടെ  മൂന്ന് കടകൾക്ക് സാരമായ കേടുപാടുകൾ പറ്റി.  ആക്രമണത്തിൽ ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കട ഉടമ ഹവോബാം ബുധി പറയുന്നു.

Advertising
Advertising

അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്നും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും  പൊലീസ് പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News