ഇടുക്കി മറയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
പത്തടിപ്പാലം സ്വദേശി സരിതയാണ്(27) മരിച്ചത്
Update: 2021-03-06 01:30 GMT
ഇടുക്കി മറയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പത്തടിപ്പാലം സ്വദേശി സരിതയാണ്(27) മരിച്ചത്. കുടുംബ പ്രശ്നത്തെ തുടർന്നാണ് സുരേഷ് സരിതയെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സുരേഷ് വീട്ടിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കുടുംബ പ്രശ്നത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി മാറി താമസിക്കുകയായിരുന്നു സുരേഷ്. മറയൂർ നീതി സ്റ്റോറിലെ താൽകാലിക ജീവനക്കാരിയാണ് സരിത. ഇവർക്ക് അഞ്ചുവയസുള്ള ഒരു കുട്ടിയുണ്ട്. ഒളിവിലുള്ള സുരേഷിനായി പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.