കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഇബ്രാഹിം കുഞ്ഞ് പാണക്കാട്ടെത്തി

മമ്പുറം മഖാം സന്ദർശിക്കാനുള്ള ഇളവ് ദുരുപയോഗം ചെയ്താണ് അദ്ദേഹം പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ടത്

Update: 2021-02-12 11:04 GMT

പാലാരിവട്ടം അഴിമതിക്കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ച് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ്. മമ്പുറം മഖാം സന്ദർശിക്കാനുള്ള അനുമതി ദുരുപയോഗം ചെയ്ത് ഇബ്രാഹിം കുഞ്ഞ് പാണക്കാട്ടെത്തി.എറണാകുളം ജില്ല വിടരുതെന്ന ജാമ്യവ്യവസ്ഥയില്‍ വിചാരണ കോടതി അദ്ദേഹത്തിന് ഇളവ് നല്‍കിയിരുന്നു. മമ്പുറം മഖാം സന്ദർശിക്കാൻ മാത്രമായിരുന്നു കോടതി ഇളവ് നൽകിയത്.

Full View

എന്നാൽ ഈ ഇളവ് ദുരുപയോഗം ചെയ്താണ് അദ്ദേഹം പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ടത്. കളമശ്ശേരി മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യത്തിൽ ഇരുവരും ചർച്ച നടത്തിയതായി സൂചനയുണ്ട്. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് ഇബ്രാഹിം കുഞ്ഞ് പാണക്കാട്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

Tags:    

Similar News