കൊല്ലത്ത് യുഡിഎഫ് പ്രവർത്തകരുടെ കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവം; ഡ്രൈവർക്കെതിരെ കേസ്

യുഡിഎഫ് സ്ഥാനാർഥി ബിന്ദുകൃഷ്ണയുടെ മകന്റെ പേരിലുള്ള കാറാണ് അപകടത്തിൽപെട്ടത്

Update: 2026-04-08 03:17 GMT

കൊല്ലം: കൊല്ലത്ത് യുഡിഎഫിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ കാർ ഓടിച്ച നെയ്യാറ്റിൻകര സ്വദേശി ദേവനന്ദനെതിരെ കേസെടുത്തു. യുഡിഎഫ് സ്ഥാനാർഥി ബിന്ദുകൃഷ്ണയുടെ മകന്റെ പേരിലുള്ള കാറാണ് അപകടത്തിൽപെട്ടത്. അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

ദേവനന്ദൻ അടക്കം നാല് കെഎസ്‌യു പ്രവർത്തകരാണ് കാറിലുണ്ടായിരുന്നത്. കാറിടിച്ച് ​ഗുരുതര പരിക്കേറ്റ രണ്ട് പെൺകുട്ടികളിൽ ഒരാൾ വെന്റിലേറ്ററിലാണ്. ഹോക്കി പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ചിന്നു ലക്ഷ്മി, ധനലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News